കൊച്ചി: സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാഡമിയുടെ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കേഷന്റെ ജേർണലിസം ആൻഡ് കമ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ്, ടി.വി ജേർണലിസം എന്നീ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷിക്കാനുള്ള തീയതി ജൂൺ 15 വരെ നീട്ടി.
പ്രിന്റ്, ടെലിവിഷൻ, റേഡിയോ, ഓൺലൈൻ, സോഷ്യൽ മീഡിയ തുടങ്ങിയ മാദ്ധ്യമപ്രവർത്തനത്തിന്റെ വിവിധ മേഖലകളിൽ പരിശീലനം നൽകുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ് ജേർണലിസം ആൻഡ് കമ്യൂണിക്കേഷൻ കോഴ്‌സ്.

പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ് രംഗത്തെ നൂതന പ്രവണതകൾക്ക് ഊന്നൽ നൽകുന്ന കോഴ്‌സിന്റെ പാഠ്യപദ്ധതിയിൽ പ്രിന്റ്,ടെലിവിഷൻ, സോഷ്യൽ മീഡിയ, അഡ്വർടൈസിംഗ് എന്നിവയും ഉൾപ്പെടുന്നു.

ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ, മീഡിയ കൺവേർജൻസ്, മൊബൈൽ ജേർണലിസം തുടങ്ങിയ അത്യാധുനിക മേഖലകളിലെ കാമറ, എഡിറ്റിംഗ്, പ്രൊഡക്ഷൻ തുടങ്ങി എല്ലാ വിഭാഗങ്ങളിലും സമഗ്രമായ പ്രായോഗിക പരിശീലനം നൽകുന്ന കോഴ്‌സാണ് ടെലിവിഷൻ ജേർണലിസം.
കോഴ്‌സിന്റെ ദൈർഘ്യം ഒരു വർഷമാണ്. ബിരുദമാണ് അടിസ്ഥാന യോഗ്യത. പരീക്ഷയെഴുതിയവർക്കും അപേക്ഷിക്കാം. പ്രായപരിധി 35 വയസ്. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് ഫീസിളവുണ്ട്.

കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽ പ്രവേശനപരീക്ഷാകേന്ദ്രമുണ്ട്. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും www.keralamediaacademy.orgൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഫോൺ: 0484 2422275, 0484 2422068. ഇ-മെയിൽ: keralamediaacademy.gov@gmail.com.