വൈപ്പിൻ: സംസ്ഥാന സഹകരണ വകുപ്പ് നടപ്പാക്കുന്ന പദ്ധതി പ്രകാരം പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് പണിതു നല്കിയ വീടിന്റെ താക്കോൽ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ വി എബ്രഹാം , കൊച്ചി സഹകരണ അസി. രജിസ്ട്രാർ ശ്രീലേഖ എന്നിവർ ചേർന്ന് വീട്ടുടമ കോവിലകത്തും കടവ് മടത്തിൽ സജീവിന് കൈമാറി. സഹകരണ യൂണിറ്റ് ഇൻസ്‌പെക്ടർ സാലി കോശി , ബാങ്ക് സെക്രട്ടറി എം എ ആശാദേവി , അസി. സെക്രട്ടറി കെ എസ് അജയകുമാർ എന്നിവർ സംസാരിച്ചു.