salimsahib
സലിം സാഹിബ്

കൊച്ചി : കേരളത്തിലെ രാഷ്ട്രീയ കൊലപാതങ്ങളെക്കുറിച്ച് ആദ്യമായി സി.ബി.ഐ അന്വേഷിച്ച കേസിലുൾപ്പെടെ ചുമതല വഹിച്ച ഡിവൈ.എസ്.പി സലിം സാഹിബ് ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. ശ്രദ്ധേമായ നിരവധി കേസന്വേഷണങ്ങളിൽ അദ്ദേഹം പങ്കു വച്ചിട്ടുണ്ട്.

1996 ൽ ചെന്നൈയിൽ ഇൻസ്പെക്ടറായി പ്രവേശിച്ച അദ്ദേഹം തിരുവനന്തപുരം യൂണിറ്റിലെ സ്പെഷ്യൽ ക്രൈംബ്രാഞ്ചിൽ നിന്നാണ് വിരമിക്കുന്നത്.

15 വർഷം എയർഫോഴ്സിൽ ജോലി ചെയ്തശേഷമാണ് സി.ബി.ഐയിൽ എത്തിയത്. ദീർഘകാലം കൊച്ചിയിൽ പ്രവർത്തിച്ചിട്ടുണ്ട്.

കണ്ണൂരിൽ എൻ.ഡി.എഫ് പ്രവർത്തകൻ ഫസലിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സലിം സാഹിബ്. സി.ബി.ഐ കേരളത്തിൽ അന്വേഷിച്ച ആദ്യത്തെ രാഷ്ട്രീയ കൊലപാത കേസാണിത്. പി. ജയരാജൻ പ്രതിയാക്കപ്പെട്ട അരിയിൽ ഷുക്കൂർ വധക്കേസ് അന്വേഷണത്തിലും പങ്കാളിയാണ്.

മലബാർ സിമന്റ്സിലെ ശശീന്ദ്രന്റെ ആത്മഹത്യ, പാലക്കാട്ടെ വനംവകുപ്പിന്റെ സ്ട്രോംഗ് റൂമിൽ നിന്ന് ചന്ദനം നഷ്ടപ്പെടൽ തുടങ്ങിയ കേസുകളിൽ സജീവമായിരുന്നു. അഴിമതി നിരോധന പ്രകാരം കേന്ദ്ര മൈൻ സേഫ്റ്റി വകുപ്പിലെ ജോയിന്റ് ഡയറക്ടർ വി.ജെ. ശ്രീധരൻ ഉൾപ്പെടെ നിരവധി പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

കൊല്ലം ശാസ്താംകോട്ട ഭരണിക്കാവ് സ്വദേശിയാണ്.