കൊച്ചി:ജോലി കഴിഞ്ഞ് മടങ്ങിയ 73 കാരനെ ആക്രമിച്ച് പണമടങ്ങിയ പഴ്സ് തട്ടിയെടുത്ത അമ്പലമേട് കരിമുഗൾ അമൃതകുടീരം കോളനിയിൽ അജിത്ത് (24) അയൽവാസിയായ ഹനീഫാ യൂസുഫ് (24) എന്നിവരെ അമ്പലമേട് പൊലീസ് അറസ്‌റ്റ് ചെയ്‌തു. വ്യാഴാഴ്‌ച രാത്രിഏഴരയ്ക്കാണ് സംഭവം.

കൊച്ചി റിഫൈനറിയിലെ ഗ്യാസ് സിലിണ്ടർ ലോറിയിലെ ക്‌ളീനർ ജോലിക്ക് ശേഷം വീട്ടിലേക്ക് നടക്കുന്നതിനിടെ പിന്നാലെയെത്തിയ അക്രമികൾ വൃദ്ധനെ അടിച്ചുവീഴ്ത്തി പോക്കറ്റിൽ കിടന്ന പഴ്സ് തട്ടിയെടുക്കുകയായിരുന്നു. പ്രതികൾ മോഷണക്കേസിലും ലഹരിക്കടത്തു കേസിലും സ്ഥിരം പ്രതികളാണ്. അജിത്തിനെതിരെ കാപ്പാ ചുമത്താനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അറസ്‌റ്റ്. എസ്.ഐ. ഷെബാബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.