മൂവാറ്റുപുഴ: ഉപഭോക്താക്കളുടെ പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിന് കെ എസ് ഇ ബി സെക് ഷൻ പുന:ക്രമീകരണം പൂർത്തിയാക്കി..സെക്ഷൻ പുനക്രമീകരണ പ്രകാരം വലിയ സെക്ഷൻ ഓഫീസുകളുടെ ചില പ്രദേശങ്ങളേയും ഉപഭോക്താക്കളേയും തൊട്ടടുത്ത ചെറിയ സെക്ഷൻ ഓഫീസുകളിലേക്ക് മാറ്റും.. പുന:ക്രമീകരണത്തിന് ഫുൾ ഡയറക്ടർബോർഡിന്റെ അനുമതി വേണമെന്നില്ല. ഒരു ഡിവിഷന്റെ കീഴിലുള്ള പ്രദേശങ്ങളും ട്രാൻസ്ഫോമറും , ഉപഭോക്താക്കളേയും കെെമാറാനുണ്ടെങ്കിൽ ഡിവിഷൻ ഓഫീസിന്റെ മേലധികാരിയായ എക്സിക്യൂട്ടീവ് എൻജിനിയർക്ക് തീരുമാനമെടുക്കാം

പെരുമ്പാവൂർ ഇലക്ട്രിക്കൽ സർക്കിളിനു കീഴിൽ മൂവാറ്റുപുഴ ഇലക്ട്രിക്കൽ ഡിവിഷനിലിലാണ് ഏറ്റവും കൂടുതൽ വലിപ്പമുള്ള സെക്ഷനുകൾ ഉള്ളത്. പോത്താനിക്കാട്, മൂവാറ്റുപുഴ നമ്പർ 1, കൂത്താട്ടുകുളം, കോതമംഗലം നമ്പർ 1, കോതമംഗലം നമ്പർ 2, വളയൻ ചിറങ്ങര, വെള്ളൂർക്കുന്നം, പിറവം ,പാമ്പാക്കുട എന്നിവയെല്ലാംപുനക്രമീകരിക്കും ആദ്യ പടിയായി മൂവാറ്റുപുഴ നമ്പർഒന്ന് സെക്ഷനിൽ നിന്നും ഏകദേശം 5500 ഉപഭോക്താക്കളെ തൊട്ടടുത്ത സെക് ഷൻ ഓഫീസുകളായ മൂവാറ്റുപുഴ നമ്പർ 2, കല്ലൂർക്കാട്, മഞ്ഞള്ളൂർ, കൂത്താട്ടുകുളം എന്നിവയിലേക്ക് കെെമാറും

കിഴക്കേകര മുതൽ കോട്ടപ്പുറം കവല , മണിയംകുളം, കാനം കവല പ്രദേശങ്ങൾ മൂവാറ്റുപുഴ നമ്പർ 2 സെക് ഷനും, സെന്റ് മെെക്കിൾസ് ചർച്ച് ട്രാൻസ് ഫോമർ പ്രദേശങ്ങൾ കല്ലൂർക്കാട് സെക് ഷനും , ആരക്കുഴ ജംഗ്ഷൻ മുതൽ പണ്ട പ്പിള്ളി പാറക്കടവ് വരെയും ആരക്കുഴ പള്ളിത്താഴം പ്രദേശങ്ങളും മ‌ഞ്ഞ ള്ളൂർ സെക് ഷനും , മൂങ്ങാകുന്ന് , ചാന്തിയം - ഇല്ലിക്കുന്ന്, ആറൂർ പ്രദേശങ്ങൾ കൂത്താട്ടുകുളം സെക് ഷനും കെെമാറുകയാണ്. ഉപഭോക്താക്കൾക്ക് വെെദ്യുതി ബിൽ അടക്കുവാൻ ഏത് ഓഫീസിലും സൗകര്യമുള്ളതുകൊണ്ട് ഇൗ കെെമാറ്റം അവരെ ബാധിക്കില്ല. ബ്രേക്ക്ഡൗൺ പരാതികൾ മാത്രമാണ് പുതിയ ഓഫിസിലേക്ക് വിളിച്ചു പറയേണ്ടത്..

പുതിയ ഓഫീസുമായി ബന്ധപ്പെടണം

പുതിയ അപേക്ഷകളും നിലവിലുള്ള വെെദ്യുതി കണക് ഷനുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്കും ഇനിമുതൽ പുതിയ ഓഫീസുകളുമായി ഉപഭോക്താക്കൾ ബന്ധപ്പെടണം. ഉപഭോക്താക്കൾക്കുണ്ടാകുന്ന ഏതു പരാതിയും 1912 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമുണ്ടെന്ന് കെ.എസ് ഇ ബി അറിയിച്ചു.