കൊച്ചി: വെണ്ണല സർവ്വീസ് സഹകരണ ബാങ്കും തൃപ്പൂണിത്തുറ ഗവ.ആയുർവ്വേദ മെഡിക്കൽ കോളേജും കേരള പൊതുജനാരോഗ്യ സംരക്ഷണ സമിതിയുo ചേർന്ന് ആലിൻ ചുവട് എസ്.എൻ.ഡി.പി ഹാളിൽ പ്രമേഹജന്യ നേത്രരോഗ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. ജി.സി.ഡി.എ ചെയർമാൻ അഡ്വ.വി.സലിം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി.ഡോ. ശ്രീജ സുകേശൻ, പി.വി.വേണുഗോപാലപിള്ള, റെയ്മണ്ട് പാലക്കാപ്പിള്ളി, ബി.രാജേന്ദ്രൻ പിള്ള, എൻ.എൻ.സോമരാജൻ എന്നിവർ സംസാരിച്ചു. എസ്. മോഹൻ ദാസ് സ്വാഗതവും, എം.എൻ.ലാജി നന്ദിയും പറഞ്ഞു .