കോതമംഗലം: പിണ്ടിമന ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റിന്റെ അഞ്ചാമത് വർഷിക പൊതുയോഗവും കുടുംബ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും നാളെ നടക്കും. ട്രസ്റ്റ് പ്രസിഡന്റ് പി.ആർ വിജയന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ വച്ച് ചികിത്സാ സഹായ വിതരണം പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയ്സൺ ദാനിയേലും, എസ് എസ് എൽ സി ക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം ഗ്രാമ പഞ്ചായത്ത് അംഗം ബിജു പി.നായരും, പ്ലസ്ടുവിന് മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് ദാനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.വി.രാജേഷും നിർവ്വഹിക്കും.ചടങ്ങിൽ മെമ്പർമാരുടെ 70 വയസിന് മുകളിലുള്ള മാതാപിതാക്കളെ ആദരിക്കും. മുഴുവൻ ട്രസ്റ്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി എം.എൻ.സദാശിവൻ അറിയിച്ചു.