കൊച്ചി:കൊച്ചി റിഫൈനറിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള കൂറ്റൻ യന്ത്രങ്ങൾ തുറമുഖത്തു നിന്ന് കൊണ്ടുവരുന്നതിനാൽ ഇന്ന് രാത്രി 12 മണി മുതൽ രണ്ടിന് പുലർച്ചെ ആറു വരെ സീപോർട്ട് - എയർപോർട്ട് റോഡിൽ കുണ്ടന്നൂർ മുതൽ കൊച്ചി റിഫൈനറി വരെ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.