തൊടുപുഴ : കാഡ്സ് ഗ്രീൻഫെസ്റ്റിനോടനുബന്ധിച്ച് കിഴങ്ങുവർഗങ്ങളുടെ സംസ്‌കരണവും വിപണനവും എന്ന വിഷയത്തിൽ സെമിനാനാർ നടന്നു. കിഴങ്ങുവർഗങ്ങളുടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾക്ക് കേരളത്തിൽ വൻ വിപണി സാദ്ധ്യതയുണ്ട് എന്നും അവയ്ക്കുള്ള നിർമ്മാണഉപകരണങ്ങൾ പ്രദർശിപ്പിച്ചുള്ള കാഡ്സിന്റെ മേള കർഷകർക്കും സംരംഭകർക്കും ഏറെ പ്രയോജനകരമായിട്ടുണ്ട് എന്ന് സെമിനാർ വിലയിരുത്തി.കേന്ദ്ര കിഴങ്ങുവിളഗവേഷണകേന്ദം പ്രിൻസിപ്പൽ ഡോ.എം.എസ്.സജീവ് ക്ലാസ് എടുത്തു. തൊടുപുഴ ബ്രൈറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റുമായി സഹകരിച്ചുള്ള എഗ്ഗ് ഫെസ്റ്റിന് ഏറെ ശ്രദ്ധ പിടിച്ച്പറ്റാനായി.മുട്ട ഉപയോഗിച്ചുള്ള വിവിധയിനം ഓംലറ്റുകൾ,ചിക്കൻ മസാല എന്നിവയ്ക്ക് ആവശ്യക്കാർ ഏറെയാണ്. മേളനഗറിൽ ഓരോ ദിവസവും തിരക്ക് വർദ്ധിച്ചുവരികയാണ്.ഇന്ന് വൈകിട്ട് 6:30ന് ശ്രാവൺകൃഷ്ണ നയിക്കുന്ന ഗാനമേള രാവിലെ 10 മുതൽ വൈകിട്ട് 9 വരെയാണ് പ്രദർശന സമയം. 10 വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രദർശനം സൗജന്യമാണ്.