തൊടുപുഴ: മർച്ചന്റ്സ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ വ്യാപാരി കുടുംബമേളനടന്നു. അസ്സോസിയേഷൻ പ്രസിഡന്റ്. കെ.കെ. നാഗൂർകനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ചെയർമാൻ ദിനേശ് എം. പിള്ള മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ ജെസ്സി ആന്റണി, വൈസ് ചെയർമാൻ അഡ്വ. സി.കെ. ജാഫർ, അസ്സോസിയേഷൻ പോഷകസംഘടനാ ഭാരവാഹികൾ എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ കൺവീനർ ആർ. രമേശ് സ്വാഗതവും ജനറൽ സെക്രട്ടറി പി. അജീവ്നന്ദിയും അർപ്പിച്ചു.