ചെറുതോണി.:കഞ്ഞിക്കുഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞവും, പ്രതിഷ്ഠാ മഹോത്സവും ഇന്നു മുതൽ 10 വരെ തീയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി മണ്ണാറാശ്ശാല സുബ്രഹ്മണ്യൻ നമ്പൂതിരി, മേൽശാന്തി വിഷ്ണുനാഥ് തിരുവമ്പാടി എന്നിവർ മുഖ6്യ കാർമ്മികത്വം വഹിക്കും. യജ്ഞാചാര്യൻഅയ്യപ്പൻ കോവിൽ വിജയൻ സ്വാമി, യജ്ഞ പൗരാണികരായ വാക്കനാട്ട് വിശ്വൻ, പയ്യനല്ലൂർ അരവിന്ദാക്ഷപിള്ള, യജ്ഞ സഹായികളായ വേണു ഗോപാലൻ നായർ, വൈക്കം ശ്രീധരൻ, മുതുകുളം കുട്ടിയാശാൻ തുടങ്ങിയവർ 7 ദിവസം നീണ്ടു നിൽക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തിന് നേതൃത്വം നൽകും.
ഇന്ന് വൈകിട്ട് 6 ന് ഭദ്രദീപ പ്രകാശനം, , ഭാഗവത മാഹാത്മ്യപ്രഭാഷണം. ഒന്നാം ദിവസമായ 4 ന് രാവിെല 5.30 ന് ഗണപതി ഹോമം, 6 ന് വിഷ്ണു സഹസ്രനാമം, 6.30 ന് ആചാര്യവരണം, 7 ന് ഭദ്രദീപ പ്രതിഷ്ഠ, ഗ്രന്ഥ പൂജ, പാരായണം, 10 ന് വരാഹാവതാരം, 12 ന് പ്രഭാഷണം, 1.30 ന് പ്രസാദമൂട്ട്, വൈകിട്ട് പ്രഭാഷണം.പത്താം തിയതി വരെ പതിവ് ചടങ്ങുകൾ. ഏഴാം ദിവസമായ 10 ന് രാവിലെ മുതൽ മുൻ ദിവസത്തെ പൂജകൾ, 7 ന് ഭാഗവത പാരായണം സുർഗ്ഗാരോഹണം, 11.30 ന് അവഭൃത്സ്നാനം വട്ടോപാറ ആറാട്ട് കടവിൽ നിന്ന് തിരികെ ക്ഷേത്രത്തിലേക്ക് ഘോഷയാത്ര, ഭാഗവത കാണിക്ക, യജ്ഞസമർപ്പണം, 1.30 ന് പ്രസാദമൂട്ട് .ഭാഗവത സപ്താഹ യജ്ഞത്തിനും പ്രതിഷ്ഠാദിന മഹോത്സവത്തിനും ക്ഷേത്രം പ്രസിഡന്റ് ടി കെ തുളസീധരൻ പിള്ള, ജനറൽ സെക്രട്ടറി രാഘവൻ നിരപ്പേൽ, രക്ഷാധികാരി ടി എം ശശി , ഖജാൻജി സി കെ സോമൻ, വൈസ് പ്രസിഡന്റുമാരായ ശ്യാമള സുകുമാരൻ , ടി എം രവീന്ദ്രൻ , ജോ. സെക്രട്ടറിമാരായ ശ്രീകുമാർ മാറുകാട്ട്, സാബു കുന്നപ്പള്ളി, ആഘോഷ കമ്മറ്റി കൺവീനർ സുനിൽ വേലമ്മാവുടിയിൽ, ജോ. കൺവീനർ അജേഷ് കുമാർ ഏറത്തടത്തിൽ തുടങ്ങിയ ക്ഷേത്രം ഭാരവാഹികൾ നേതൃത്വം വഹിക്കും.