തൊടുപുഴ:ടൗൺപള്ളിയങ്കണത്തിൽ നടക്കുന്ന ദൈവസ്വരം-2019നോടനുബന്ധിച്ച് കുട്ടികൾക്കായി പ്രത്യേക ധ്യാനവും ഒരുക്കിയിട്ടുണ്ട്. ഏഴു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ആറ്, ഏഴ്, എട്ട് തീയതികളിൽ രാവിലെ ഒമ്പതുമുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ സെന്റ് സെബാസ്റ്റ്യൻസ് പള്ളി പാരിഷ്ഹാളിലാണ് ധ്യാനം.ഫാ.ഡാനിയൽ പൂവ്വണ്ണത്തിൽ ആൻഡ് ടീമാണ് കുട്ടികൾക്കുള്ള ധ്യാനവും നയിക്കുന്നത്.ടൗൺപള്ളിയിലെ വലിയ ബൈബിൾ കൺവൻഷനോടനുബന്ധിച്ച് ആദ്യമായാണ് കുട്ടികൾക്കുള്ള ധ്യാനം സംഘടിപ്പിക്കുന്നത്.