തൊടുപുഴ : എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിലെ ശാഖാ പ്രസിഡന്റുമാർ,​ വൈസ് പ്രസിഡന്റുമാർ,​ സെക്രട്ടറിമാർ,​ യൂത്ത് മൂവ്മെന്റ്- വനിതാ സംഘം,​ എംപ്ളോയിസ് ഫോറം,​ ശ്രീനാരായണ വൈദീക സമിതി,​ സൈബർ സേന,​ കുമാരി കുമാരസംഘം​- യൂണിയൻ ഭാരവാഹികൾ എന്നിവരുൾപ്പെട്ട സംയുക്ത യോഗം ഇന്ന് രാവിലെ 11 ന് യൂണിയൻ ഹാളിൽ നടക്കും. ചെയർമാൻ എ.ബി ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കുമെന്ന് യൂണിയൻ കൺവീന‌ർ ഡോ. കെ. സോമൻ അറിയിച്ചു.