കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ ആലംപള്ളി ശാഖയുടെ വജ്രജൂബിലി അഘോഷവും വജ്രജൂബിലി സ്മാരകമായി നിർമ്മിച്ച ഗുരുമണ്ഡപത്തിലെ പ്രതിഷ്ഠയും ശ്രീഭദ്രദേവി പ്രതിഷ്ഠാ വാർഷിക മഹോത്സവവും ഇന്ന് മുതൽ 10 വരെ നടക്കും. ഒന്നാം ദിവസം രാവിലെ അഞ്ചിന് പ്രഭാതഭേരി, ആറിന് മഹാഗണപതി ഹോമം,​ ഏഴിന് സമൂഹപ്രാർത്ഥന, 10ന് വിഗ്രഹ സ്വീകരണ ഘോഷയാത്ര,​ 11.45 നും 12.20നും മദ്ധ്യേയുള്ള പ്രതിഷ്ഠ അന്നപൂർണേശ്വരി ഗുരുകുലംകുമാരൻ തന്ത്രി നിർവഹിക്കും. 12.30ന് പ്രസാദമൂട്ട്. വൈകിട്ട് 5.30ന് ഗുരുപൂജ,​ 6.30ന് ദീപാരാധന.​ രണ്ടാം ദിനം രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, 5.30ന് നിർമ്മാല്യ ദർശനം, ഏഴിന് ഗുരുപൂജ,​ ദേവി പൂജ, ഗണപതി ഹോമം,​ എട്ടിന് അനുജ്ഞാകലശം, 8.30ന് ആചാര്യവരണം, സമൂഹപ്രാർത്ഥന 10.30ന് ഗുരുധർമ്മ പ്രഭാഷണം അനൂപ് വൈക്കം, ശേഷം ഉച്ചപൂജ,​ വൈകിട്ട് അഞ്ചിന് സമർപ്പണ സമ്മേളനം ശാഖാ പ്രസിഡന്റ് കെ.കെ. കേശവൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ബിജു ഭദ്രൻ സാഗതം പറയും. ഗുരുമണ്ഡപ സമർപ്പണം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ നിർവഹിക്കും. വജ്ര ജൂബിലി ഉദ്ഘാടനം യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ നിർവഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് വിധു കെ. സോമൻ ജൂബിലി സന്ദേശം നൽകും. അഡ്വ: പി.ആർ. മുരളീധരൻ, ഷാജി പുള്ളോലിൽ, കുമാരൻ തന്ത്രി,​ രതീഷ് പി.ആർ, പ്രവീൺ വട്ടമല,​ സി.കെ. വത്സ എന്നിവർ സംസാരിക്കും. എട്ടിന് ഗാനമേള. മൂന്നാം ദിനം രാവിലെ അഞ്ച് മുതൽ ക്ഷേത്ര ചടങ്ങുകൾ. പതിവ് പോലെ എട്ടിന് കലശപൂജ, 10ന് കലശാഭിഷേകം, 11.30ന് പൊങ്കാല സമർപ്പണം,​ 12ന് ഉച്ചപൂജ, നടയടയ്ക്കൽ,​ ഒന്നിന് പ്രസാദമൂട്ട്,​ വൈകിട്ട് അഞ്ചിന് നടതുറക്കൽ,​ 5.30ന് ഭാവത് സേവ. 6.30ന് ദീപാരാധന,​ 7.45ന് അത്താഴപൂജ നടയടയക്കൽ,​ എട്ടിന് കലാസന്ധ്യ. നാലാം ദിനം രാവിലെ അഞ്ച് മുതൽ ക്ഷേത്ര ചടങ്ങുകൾ പതിവ് പോലെ ഏഴിന് അഷ്ടദ്ര വ്യ മഹാഗണപതി ഹോമം,​ ഒമ്പതിന് കലശപൂജ, 9.30ന് കലശാഭിഷേകം. 11.30ന് സർപ്പപൂജ,​ 12ന് ഉച്ചപൂജ, നടയടയ്ക്കൽ, ഒന്നിന് മഹാപ്രസാദഊട്ട്,​ വൈകിട്ട് അഞ്ചിന് നടതുറക്കൽ,​ 5.30ന് വിശേഷാൽ പ്രാർത്ഥന,​ ആറിന് താലപ്പൊലി ഘോഷയാത്ര,​ 6:30ന് രീപാരാധന എട്ടിന് അത്താഴപൂജ, മംഗളത്തിനടയടയിൽ രാത്രി 8.30ന് തുടിതാളം നാടൻ പാട്ടുകളുടെ ദ്യശ്യാവിഷ്‌കാരം.