ഇടുക്കി: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പീരുമേട് കുട്ടിക്കാനത്തു പ്രവർത്തിക്കുന്ന ഗവ. മോഡൾ റസിഡൻഷ്യൽ സ്‌കൂളിന് തുടർച്ചയായി 15-ാം തവണയും എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം. പരീക്ഷയെഴുതിയ 39 കുട്ടികളും വിജയിച്ചു. ഒരു കുട്ടിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചിട്ടുണ്ട്.