കുമാരമംഗലം: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിന് നൂറു ശതമാനം വിജയം. 55 കുട്ടികൾ പരീക്ഷയെഴുതിയതിൽ 20 പേർക്ക് ഹൈഡിസ്റ്റിംഗ്ഷനും (90%- 96.8%), 24 പേർക്ക് ഡിസ്റ്റിംഗ്ഷനും(75.6%- 89.8%), 11 പേർക്ക് ഫസ്റ്റ് ക്ലാസും (63.4%- 74.6%) ലഭിച്ചു. നാല് കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ വൺ ലഭിച്ചു. ആരോൺ അൻസൽ ബാവ, മാത്യു ജോർജ്, ദേവിക എസ്, റോണിയാ സണ്ണി എന്നീ കുട്ടികൾക്കാണ് എല്ലാ വിഷയങ്ങൾക്കും എ വൺ ലഭിച്ചത്. റോഷൻ തോമസ് മൈക്കിൾ, ആരോൺ അൻസൽ ബാവ, ദേവിക എസ്, നിധി കീപ്പനശ്ശേരീൽ, നിധി ഉണ്ണി എന്നീ കുട്ടികൾക്ക് സോഷ്യൽ സ്റ്റഡീസിന് നൂറിൽ നൂറ് മാർക്കും ലഭിച്ചു. 96.8% മാർക്ക് നേടിയ ദേവിക എസ് ആണ് സ്‌കൂൾ ടോപ്പർ. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായ സഞ്ജയ് എസിന്റെ മകളാണ് ദേവിക എസ്.