ചെറുതോണി: മണിയാറൻകുടി ഇടവക സ്ഥാപിതമായിട്ട് 50 വർഷങ്ങൾ പൂർത്തിയായതിന്റെ സുവർണ ജൂബിലിയും ജൂബിലി തിരുനാളിന്റെ സമാപന സമ്മേളനവും വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. ഇടുക്കി രൂപതാ മെത്രാൻ മാർ. ജോൺ നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട പത്ത് കുടുബങ്ങൾക്ക് ഇടവകയിൽ നിന്ന് വാങ്ങി നൽകിയ സ്ഥലത്തിന്റെ ഭൂദാന രേഖ റോഷി ആഗസ്റ്റിൻ എം.എൽ.എ നൽകി. മണിയാറൻകുടി ജുമാ മസ്ജിദ് ഇമാം ഹുസൈൻ ബാഖവി കാത്തിരമറ്റം അനുഗ്രഹ പ്രഭാഷണം നടത്തി. സി വി വർഗീസ്, ഫാദർ ജോസ് ചെമ്മരപള്ളിൽ, ഫാ. മാത്യു തടത്തിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ലിസമ്മ സാജൻ, ലജിഷ് തിരുമേനി, ജോർജ് വട്ടപ്പാറ, ടോമി കൊച്ചു കുടിയിൽ,​ സി. മരിനമാത്യു, ടിൻറ്റു സുബാഷ്, സിജി കളപ്പുരയ്ക്കൽ, ഇടവക വികാരി ഫാ. ജിൻസ് കാരയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു.