ചെറുതോണി: പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിന് നൂറ് ശതമാനം ജയം. പത്താംക്ലാസിൽ പരീക്ഷയെഴുതിയ 57 കുട്ടികളും വിജയിച്ചു. ഇതിൽ 30 പേർ പെൺകുട്ടികളാണ്. തുടർച്ചയായി ഏഴാംതവണയാണ് നൂറ് ശതമാനം നേട്ടം കൈവരിക്കുന്നത്. ആദിവാസികുട്ടികൾ മാത്രം താമസിച്ചു പഠിക്കുന്ന ജില്ലയിലെ ഏക സ്‌കൂളാണിത്. പാലക്കാട്, വയനാട്, പത്തനംതിട്ട, എറണാകുളം തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.