രാജാക്കാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂളിന് 99.6 ശതമാനം വിജയം. 288 കുട്ടികൾ പരീക്ഷ എഴുതിയതിൽ 287 പേരും വിജയിച്ചു. 26 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 12 കുട്ടികൾ പത്ത് വിഷയത്തിൽ ഒമ്പതിലും എ പ്ലസ് കരസ്ഥമാക്കി. എം. അമൽ, അക്ഷര പി. സുകു, ആകാശ് ബിനോയ്, ശ്രീലക്ഷ്മി രാജു, സാതിറ ബാബു, കാരുണ്യ സന്തോഷ്, ജിയാമോൾ ജോൺസൺ, കിരൺ തോമസ്, അനാമിക ഷൈൻ, ഗോപിക ഗോപി, അഞ്ജന കെ. ജയൻ, പി.എം. ആതിര, ജയ ഷാജി, നന്ദന ബൈജു, കൃഷ്‌ണേന്ദു കെ. ലാൽ, ആൽബിൻ ബേബി, കൃഷ്‌ണേന്ദു രാജ്, ഏയ്ഞ്ചൽ ബിജു, അൽതാഫ് നസീർ, ബേസിൽ പോൾ, ടി.ആർ. ഗൗരീശങ്കർ, വി.ബി. അതുൽകൃഷ്ണ, അശ്വിൻ സുനിൽ, കെ.ബി. ജീവ, അനാമിക സുരേഷ്, സിയാമോൾ എൽദോസ് എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. വിജയികളെ സ്‌കൂൾ മാനേജ്‌മെന്റും പി.ടി.എയും അഭിനന്ദിച്ചു.