രാജാക്കാട്: ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് 99% വിജയം. പരീക്ഷയെഴുതിയ 136 ൽ 134 പേർ വിജയിച്ചു. അഞ്ച് വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. നിബിൻ നോബിൾ, എസ്. ശ്രീഹരി, അലീന ജോസ്, അന്ന കെ. ബിനോയ്, നന്ദകിഷോർ എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.