തൊടുപുഴ:തൊടുപുഴയിൽ ഏഴ് വയസുകാരനെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ അമ്മയ്‌ക്കെതിരെ കൊലപാതക പ്രേരണാകുറ്റത്തിന് കേസ് എടുക്കണമെന്ന് നാഷണൽ ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡന്റ് അജോ കുറ്റിക്കൻ ആവശ്യപ്പെട്ടു. കൊലപാതകത്തിലേയ്ക്ക് നയിച്ച സംഭവങ്ങൾ അധികൃതരിൽ നിന്ന് മറച്ച വച്ചത് ഗുരുതരമായ കുറ്റമാണ്. കുട്ടികൾക്ക് നേരെ അരുൺ ആനന്ദ് നടത്തിയിരുന്ന പീഡനങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കാതെ മറച്ച് വച്ച് കൊലപാതകത്തിന് സൗകര്യമൊരുക്കുകയായിരുന്നു യുവതി. അതിനാൽ അവർക്കെതിരെ കൊലപാതക പ്രേരണാകുറ്റത്തിന് കേസ് എടുക്കണമെന്നും ഈ ആവശ്യമുന്നയിച്ച് 12ന് കോട്ടയത്ത് 101 അമ്മമാർ തൊട്ടിൽ കെട്ടി സമരം നടത്തുമെന്നും അജോ കുറ്റിക്കൻ അറിയിച്ചു. കഴിഞ്ഞ 28ന് തൊടുപുഴയിൽ പ്രതിക്ഷേധ ജ്വാല സംഘടിപ്പിച്ചതിന് ശേഷം നിരവധി ഭീഷണി കോളുകളാണ് വരുന്നത്. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതായും അജോ കുറ്റിക്കൻ അറിയിച്ചു.