കുമളി: ഓടമേട്ടിൽ അഞ്ചുവയസുകാരൻ പടുതാകുളത്തിൽ മുങ്ങിമരിച്ചു.തുണ്ടുവേലിൽ എസ്..ബിജു എസ്തർ ദമ്പതികളുടെ മകൻ ബെനോ ബിജുവാണ് മരിച്ചത്.ഇന്നലെ ഉച്ചയോടെയാണ് സംഭവം.വീടിന് സമീപം കളിക്കുകയായിരുന്ന കുട്ടിയെ കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് വീട് സമീപ മുളള പടുതാകുളളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടിക്ക് സംസാരശേഷി ഇല്ല.പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.സഹോദരൻ :ബെൻ ബിജു.