തൊടുപുഴ: മുട്ടം സെന്റർ ഫോർ ഫ്രൊഫഷണൽ അഡ്വാൻസ്ഡ് സ്റ്റഡീസിന് കീഴിൽ പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ 9, 10 തീയതികളിൽ ടെക്‌നോ-കൾച്ചറൽ ഫെസ്റ്റിവൽ- ഇൻഫ്യൂസ് 2K- 19 നടക്കും. ഒമ്പതിന് രാവിലെ 10ന് ചേരുന്ന സമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ കെ.ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തും. കേരളത്തിലെ വിവിധ എൻജിനിയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികളുടെ ടെക്‌നിക്കൽ- കൾച്ചറൽ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തിൽ ഡോ. പി.കെ. പത്മകുമർ, ഡോ. സുമേഷ് ദിവാകരൻ, മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ, മെമ്പർ ഔസേപ്പച്ചൻ ചാരക്കുന്നത്ത് എന്നിവർ സംസാരിക്കും. മോഡലിംഗ്, ഗ്രൂപ്പ് ഡാൻസ്, സ്‌പോട്ട് ഡാൻസ് മുതലായ കലാമത്സരങ്ങളും കോഡിംഗ്, ലാബ്മാസ്റ്റർ,​ ഡീബഗിംഗ് തുടങ്ങിയ ടെക്‌നിക്കൽ മത്സരങ്ങളും നടക്കും. 10ന് ടെക്‌നിക്കൽ മത്സരങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ നിർവഹിക്കും. സമ്മേളനത്തിൽ സൊസൈറ്റിയുടെ ഗവേണിംഗ് കൗൺസിൽ അംഗം പി.കെ. ഹരികുമാർ അദ്ധ്യക്ഷനാകും. സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി ഡോ. അബ്ദുൾ വഹാബ് എ. എന്നിവർ സംസാരിക്കും. പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്ന ബെസ്റ്റ് ബുള്ളറ്റ്, ഡി.ജെ റൂം മുതലായവയും ഉൾപ്പെടത്തിയിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽ ഡോ. ജോസ് സെബാസ്റ്റ്യൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശിവപ്രസാദ് കർത്ത, കൺവീനർ ദീപു എസ്, സ്റ്റുഡന്റ് കൺവീനർമാരായ അമൽരാജ് ആർ, വിഷ്ണു മോഹൻ എന്നിവർ പങ്കെടുത്തു.