രാജാക്കാട്: ഇടുക്കി രൂപത ബൈബിൾ കൺവെൻഷൻ 'കൃപാഭിഷേകം' ഇന്ന് മുതൽ 12 വരെ രാജാക്കാട് ക്രിസ്തുരാജാ ഫൊറോന ദേവാലയാങ്കണത്തിൽ നടക്കും. ഇടുക്കി രൂപതാ മെത്രാൻ മാർ.ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം നിർവ്വഹിക്കുും.അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക് വാളന്മനാലും സംഘവും കൺ9വെൻഷൻ നയിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ദിവസേന ഉച്ചകഴിഞ്ഞ് 3.30 ന് ആരംഭിച്ച് രാത്രി 9.30 ന് സമാപിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ജപമാല, 4 ന് വിശുദ്ധ കുർബ്ബാന മോൺ.ജോസ് പ്ലാച്ചിക്കൽ, 5 ന് ഉദ്ഘാടനം. 5.15 ന് വചന പ്രഘോഷണം, ആരാധന ഫാ.ഡൊമിനിക് വാളന്മനാൽ. ഒൻപതിന് 3.30 ന് ജപമാല. 4 ന് വിശുദ്ധ കുർബ്ബാന മോൺ.അബ്രാഹം പുറയാറ്റ്. 5 ന് വചന പ്രഘോഷണം, ആരാധന. പത്തിന് 3.30 ന് ജപമാല, 4 ന് വിശുദ്ധ കുർബ്ബാന മാർ.ജോൺ നെല്ലിക്കുന്നേൽ, 5 ന് വചനപ്രഘോഷണം,ആരാധന. പതിനൊന്നിന് ജപമാല, 4 ന് സമൂഹബലി, 5 ന് വചന പ്രഘോഷണം, ആരാധന. പന്ത്രണ്ടിന് 3.30 ന് ജപമാല, 4ന് വിശുദ്ധ കുർബ്ബാന,വചന പ്രഘോഷണം, ആരാധന. . ജനറൽ കൺവീനർ മോൺസിഞ്ഞോർ അബ്രാഹം പുറയാറ്റ്, കോഓഡിനേറ്റർമാരായ ഫാ.ജോബി വാഴയിൽ, ഷാജി ഈഴക്കുന്നേൽ, പബ്ലിസിറ്റി കൺവീനർ ഫാ.തോമസ് ശൗര്യംകുഴി, ഫാ.ആനന്ദ് പള്ളിവാതുക്കൽ, ബോസ് തകിടിയേൽ,സെബാസ്റ്റ്യൻ കളപ്പുര,ഷൈൻ വരിക്കമാക്കൽ, സെബാസ്റ്റ്യൻ ഐക്കരക്കുന്നേൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.