മാങ്കുളം: കല്ലാർ- മാങ്കുളം റോഡിൽ വിരിപാറ കയറ്റത്തിൽ തടി ലോറി മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. കയറ്റത്ത് വലിമുട്ടിയ ലോറി പിന്നോട്ടുരുണ്ട് റോഡിൽ തന്നെ മറിയുകയായിരുന്നു. രണ്ട് മണിക്കൂറിലധികം സമയം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള യാത്രാ ബസുകളുടെ ട്രിപ്പും മുടങ്ങി. മറിഞ്ഞ ലോറിയും റോഡിൽ വീണ തടി കഷണങ്ങളും നീക്കിയ ശേഷം ഇതുവഴിയുള്ള വാഹന ഗതാഗതം പുനഃസ്ഥാപിച്ചു.