തൊടുപുഴ: മറിഞ്ഞ കംപ്രസറിനടിയിൽപ്പെട്ട ഡ്രൈവറെ നാട്ടുകാർ രക്ഷപ്പെടുത്തി. ഞറുക്കുറ്റി സ്വദേശി ഉറുമ്പിൽ ഡിക്‌സണാണ് (37) രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് നാലേമുക്കാലോടെ തൊടുപുഴയ്ക്ക് സമീപം പാറക്കടവ് അഞ്ചപ്രയിലാണ് സംഭവം. കിണറിൽ പാറപൊട്ടിക്കാൻ തമരടിച്ചശേഷം കംപ്രസർ തിരിക്കുന്നതിനിടയിൽ റോഡരികിലെ എട്ടടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. വാഹനത്തിനടിയിൽപ്പെട്ട ഡിക്‌സനെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രയിൽ എത്തിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.