കട്ടപ്പന: തുളസിപ്പാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ഊട്ടുപുര നിർമ്മാണ ധനശേഖരണത്തിനായി എസ്.എൻ.ഡി.പി യോഗം തുളസിപ്പാറ ശാഖയുടെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ 11, 12 തിയതികളിൽ പുരുഷ- വനിത കബഡി ടൂർണമെന്റ് നടത്തുന്നു. ദേശീയ- അന്തർദ്ദേശീയ മത്സരങ്ങളിലും യൂണിവേഴ്‌സിറ്റി, ഇന്റർ യൂണിവേഴ്‌സിറ്റി മത്സരങ്ങളിലും കേരളോത്സവത്തിലും കഴിവ് തെളിയിച്ച പുരുഷ- വനിതാ ടീമുകൾ പങ്കെടുക്കും. 11ന് രാവിലെ 11ന് നടക്കുന്ന ടൂർണമെന്റ് മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. കട്ടപ്പന എസ്.ഐ കിരൺ സന്ദേശം നൽകും. ഫാദർ പ്രിൻസ് ഉറുമ്പിൽ, മനോജ് മുരളി, ടി.ആർ. രജീഷ് രജീഷ്, കെ.എം. ബിജു, സജീവ്, ഒ.ജി. രാജേന്ദ്രൻ, എ.പി. ദിലീപ്, സോജു ശാന്തി, സുരേഷ് ബാബു, സി.ആർ. ഷാജി എന്നിവർ സംസാരിക്കും.