ഇടുക്കി: മച്ചിപ്ലാവിലെ ലൈഫ് ഭവനസമുച്ചയത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ജെൻഡർ ഹെൽപ് ഡെസ്‌കും റിസോഴ്‌സ് സെന്ററിന്റെയും ഉദ്ഘാടനം ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ യു.വി ജോസ് നിർവഹിച്ചു. തൊഴിൽ നൈപുണ്യ പരിശീലനം, സൗജന്യ നിയമസഹായം, വനിതാ കലാകായികസാംസ്‌കാരിക വിഭവ കേന്ദ്രം, കൗൺസിലിംഗ്, നേതൃത്വ പരിശീലനം, ബോധവത്കരണ പരിപാടികൾ, റിസർച്ച് ആന്റ് ഡോക്യുമെന്റേഷൻ, ബാലസഭ, സംരഭ പ്രവർത്തനങ്ങൾ എന്നീ സേവനങ്ങൾ കുടുംബശ്രീ ഹെൽപ് ഡെസ്‌കും വഴി ഭവനസമുച്ചയത്തിലെ താമസക്കാർക്ക് പ്രയോജനപ്പെടുത്താം. സംസ്ഥാനത്തെ ആദ്യത്തെ ഭവന സമുച്ചയം രാജ്യത്തിന് തന്നെ മാതൃകയാണെന്നും ഹെൽപ് ഡെസ്‌ക് ഉദ്ഘാടനം നിർവഹിച്ചു സി.ഇ.ഒ യു.വി ജോസ് പറഞ്ഞു. ഉദ്ഘാടനത്തിനുശേഷം ഫ്ളാറ്റിലെ താമസക്കാരുമായി നടത്തിയ കൂടികാഴചക്കു ശേഷം അവരുടെ ആവശ്യങ്ങളും പരാതികളും പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കൂട്ടായ പരിശ്രമാണ് പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടു പോകാൻ വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.