ഇടുക്കി: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. കണ്ണംപടി വാക്കത്തി അറക്കൽ അമ്പാടിയാണ് (32) മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് എലിപ്പനി സ്ഥിരീകരിച്ചത്. കള്ള് ഷാപ്പിലെ ജീവനക്കാരനാണ് അമ്പാടി. സംസ്‌കാരം നടത്തി.