രാജാക്കാട്: പടുതാക്കുളത്തിൽ കാൽ വഴുതി വീണ് വൃദ്ധൻ മരിച്ചു. വട്ടപ്പാറ പന്തീരാംകണ്ടത്തിൽ മത്തായി (84) ആണ് മരിച്ചത്. ഇന്നലെ രാവിലെ വീടിന് സമീപത്തെ കൃഷിയിടത്തിലേക്ക് പോയതായിരുന്നു. ഏറെ നേരമായിട്ടും മടങ്ങി വരാതിരുതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ ആണ് പടുതാക്കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. ഉടുമ്പൻചോല പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ പരേതയായ ഏലിക്കുട്ടി. മക്കൾ : ജോസ്, ആനിയമ്മ, ഷാന്റി , കുഞ്ഞുമോൾ, ജെസി. മരുമക്കൾ : ആനീസ്, തോമാച്ചൻ, കറിയാച്ചൻ, സണ്ണി, ബിജു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വട്ടപ്പാറ ഇൻഫന്റ് ജീസസ് പള്ളിയിൽ