road
ചുരക്കുളം കവലയിൽ ജലവിഭവ വകുപ്പ് ദേശീയപാതയിൽ റോഡ് കുത്തിപ്പൊളിചിട്ടിരിക്കുന്നു.

വണ്ടിപ്പെരിയാർ: കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് അറ്റകുറ്റ പണിയ്ക്കായി ജലവിഭവ വകുപ്പ് റോഡിന്റെ ഒരു ഭാഗം കുത്തിപ്പൊളിച്ചിട്ട് ദിവസങ്ങൾ പിന്നിടുന്നു. കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയിൽ പെരിയാർ ചുരക്കുളം കവലയിലാണ് റോഡിന് കുറുകെയുള്ള കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് കുത്തിപ്പൊളിച്ചു അറ്റകുറ്റ പണികൾ ആരംഭിച്ചത്. ദേശീയപാതയുടെ റോഡ് നിർമ്മാണത്തിനായി മണ്ണ് നീക്കുന്നതിനിടയിലാണ് കുടിവെള്ള പൈപ്പ് കണക്ഷൻ പൊട്ടിയത്. ഇതിനിടയിൽ റോഡ് ടാർ ചെയ്യുകയും നടപ്പാത മോടിപിടിപ്പിച്ച് കല്ല് പാകുകയും ചെയ്തതോടെ കൂടുതൽ വെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയത്.തുടർന്ന് ദേശീയപാതാ വിഭാഗത്തിന്റെ അനുമതിയോടെ ജലവിഭവ വകുപ്പ് ടാർ ചെയ്ത റോഡിന്റെ ഒരു ഭാഗം പൊളിച്ചു നീക്കി അറ്റകുറ്റ പണികൾ ആരംഭിച്ചത്. മൂന്നടിയോളം റോഡിൽ കുഴിയുണ്ടാക്കിയാണ് പണികൾ നടത്തുന്നത്.ഇതോടെ ഈ പ്രദേശത്ത് കൂടി ഒരു വശത്ത് കൂടി മാത്രമേ വാഹനം കടന്നു പോവുകയുള്ളു.റോഡിൽ തന്നെ മെറ്റലും മണ്ണും കൂട്ടിയിട്ടിരിക്കുന്നതിനാൽ രാത്രി കാലങ്ങളിൽ യാത്ര ചെയുന്ന ഇരുചക്ര വാഹനയാത്രക്കാർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. പാറമട, മേലേ ഗൂഡല്ലൂർ, മഞ്ചുമല, പെരിയാർ ടൗൺ, വികാസ് നഗർ, നെല്ലിമല, ചുരുക്കുളം കക്കി കവല തുടങ്ങിയ മേഖലകളിലെ നൂറ് കണക്കിന് കുടുംബാംഗങ്ങൾ ജലവിഭവ വകുപ്പിന്റെ കുടിവെള്ളത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ അറ്റകുറ്റ പണികൾ പൂർത്തീകരിച്ചു റോഡ് പൂർവ്വ സ്ഥിതിയിലാക്കി മാറ്റി കുടിവെള്ള വിതരണം കാര്യക്ഷമമാക്കുമെന്നാണ് വാട്ടർ അതോരറിറ്റി അധികൃതർ നൽകുന്ന വിശദീകരണം

ഫോട്ടോ:ദേശീയപാതയിൽ ചുരക്കുളം കവലയിൽ റോഡ് കുത്തിപ്പൊളിചിട്ടിരിക്കുന്നു