മുട്ടം :സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലോക നിലവാരത്തിലേക്ക് ഉയരാനുള്ള ക്രിയാത്‌മകമായ നടപടികൾ ഉണ്ടാകണമെന്ന് മന്ത്രി എം എം മണി പറഞ്ഞു. മുട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ ടെക്നോ - കൾച്ചറൽ ഫെസ്റ്റിവൽ ഇൻഫ്യൂസ്‌ 2കെ 19 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കേരള സർക്കാർ വിദ്യാഭ്യാസ കാര്യങ്ങൾക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്. ഹൈ ടെക് മാതൃകയിൽ സ്ഥാപനങ്ങളെ വളർത്തുന്നതിനും സാധാരണക്കാർക്ക് മികവുറ്റ വിദ്യാഭ്യാസം നൽകുന്നതിനും ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. കാലോചിതമായ മാറ്റം ഉന്നത വിദ്യാഭ്യാസ രംഗത്തും കൊണ്ടുവരുന്നതിനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. പി ജെ ജോസഫ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. സെന്റർ ഫോർ പ്രൊഫഷണൽ ആന്റ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഡയറക്ടർ ഡോ. പി കെ പത്മ കുമാർ മുഖ്യ പ്രഫഷണം നടത്തി.ഡോ. എ അബ്ദുൽ വഹാബ്, ഡോ. സുമേഷ് ദിവാകരൻ, മുട്ടം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് റെൻസി സുനീഷ്, പ്രൻസിപ്പാൾ ഡോ ഗീതമ്മ വി ജി, പി ടി എ പ്രസിഡന്റ് അനിൽ ടി തങ്കച്ചൻ, കൺവീനർ ദിപു എസ് എന്നിവർ യോഗത്തിൽ സംസാരിച്ചു. ഇന്ന് നടക്കുന്ന ടെക്നിക്കൽ മത്സരങ്ങൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീൽ ഉദ്ഘാടനം ചെയ്യും, എം ജി സർവ്വകലാശാല സിന്റിക്കേറ്റംഗം പി കെ ഹരികുമാർ അദ്ധ്യക്ഷത വഹിക്കും.