ചെറുതോണി:കിളിയാർകണ്ടം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ലക്ഷാർച്ചന ഇന്ന് സമാപിക്കും. മൂന്ന് ദിവസമായി വിവിധ വിശേഷാൽ പൂജകൾക്കും ആത്മീയ സദസിനും ക്ഷേത്രം തന്ത്രി കെ കെ കുമാരൻ തന്ത്രിയുടെയും കെ.എസ് സുരേഷ് ശാന്തിയുടേയും മുഖ്യകാർമ്മികത്വത്തിൽ 15 വൈദികർ നേതൃത്വം വഹിച്ചു. ലക്ഷാർച്ചനാ വേദിയിൽ എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഭദ്രദീപ പ്രകാശനം നടത്തിയതോടെ ചടങ്ങുകൾക്ക് ആരംഭം കുറിച്ചു.
ലക്ഷാർച്ചന യോട് അനുബന്ധിച്ച് നടന്ന വിവിധ ചടങ്ങുകളിൽ ഇടുക്കി യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി സെൽവം
യോഗം ഡയറക്കർ സി.പി ഉണ്ണി,യൂണിയൻ കൗൺസിലർമാരായ കെ.എസ് ജിസ്, മനേഷ് കുടിക്കയത്ത് ഷാജി പുലിയാമറ്റം, പഞ്ചായത്ത് കമ്മറ്റി അംഗം ഷീല രാജീവ് ,യൂത്ത് മൂവ് മെന്റ് യൂണിയൻ പ്രസിഡന്റ് ബിനീഷ് കോട്ടൂർ,
ശാഖാ പ്രസിഡന്റ് കെ.കെ സന്തോഷ്,സെക്രട്ടറി സജികുമാർ വൈസ് പ്രസിഡന്റ് സജീവൻ ചെരുവിൽ എന്നിവർ പങ്കെടുത്തു. ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി അമൽശാന്തി നേതൃത്വം വഹിച്ചു