മുട്ടം : എസ്.എൻ.ഡി.പി യോഗം മുട്ടം ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന മഹോത്സവം 17,​18,​19 തിയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി വൈക്കം ബെന്നി ശാന്തിയും ക്ഷേത്രം മേൽശാന്തി ഷൈജു ശാന്തിയുംചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. 17 ന് രാവിലെ പതിവ് പൂജകൾ,​ 6.30 ന് ഗണപതി ഹോമം,​ 7 ന് വിശേഷാൽ ഗുരുപൂജ,​ 9 ന് ക്ഷേത്രം തന്ത്രി വൈക്കം ബെന്നിശാന്തിയുടെ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്,​ 9.30 ന് ഉച്ചപൂജ,​ 11 ന് പ്രസാദഊട്ട്,​ 18 ന് രാവിലെ പതിവ് പൂജകൾ,​ 6.30 ന് ഗണപതി ഹോമം,​ 7 ന് വിശേഷാൽ ഗുരുപൂജ,​ 7.30 ന് ഗുരുദേവ കൃതികളുടെ പാരായണം,​ 9.30 ന് ഉച്ചപൂജ,​ വൈകിട്ട് 5.30 ന് താലപ്പൊലി ഘോഷയാത്ര,​ 6.30 ന് താലപ്പൊലി അഭിഷേകം,​ 7 ന് വിശേഷാൽ ദീപാരാധന,​ 7.45 ന് ഭക്തിഗാനമേള8 ന് മഹാപ്രസാദ ഊട്ട്,​ 19 ന് രാവിലെ പതിവ് പൂജകൾ,​ 6.30 ന് മഹാഗണപതി ഹോമം,​ 7 ന് ഗുരുപൂജ,​ 7.30 ന് ഗുരുദേവ കൃതികളുടെ പാരായണം,​ 9 ന് നവകം,​ പ‌്ചഗവ്യം,​ കലശപൂജ,​ 9.30 ന് കലശാഭിഷേകം,​ വിശേഷാൽ ഗുരുപൂജ,​ 10.30 ന് സർവൈശ്വര്യപൂജ,​ ദേവീപൂജ,​ 11 ന് പ്രസാദ വിതരണം,​ 11.30 ന് മുൻകാല ശാഖാ പ്രവർത്തകരെ ആദരിക്കൽ നടക്കും. ശാഖാ പ്രസിഡന്റ് കെ.വിജയൻ ചൂഴിപ്പുറത്തിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ കൺവീനർ ഡോ. കെ.സോമൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ എ.ബി ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തും. ആശംസകൾ അർപ്പിച്ച് യൂണിയൻ വനിതാ സംഘം പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ,​ ശാഖാ വൈസ് പ്രസിഡന്റ് കെ.എം സജീവ് കായപ്ളായ്ക്കൽ,​ ശാഖാ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പ്രസാദ് പി.കെ പ്ളാക്കാട്ട് വടക്കേതിൽ എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി വി.ബി സുകുമാരൻ വാണിയേടത്തുമലയിൽ സ്വാഗതവും വനിതാസംഘം സെക്രട്ടറി സുരഭി ബിജു നന്ദിയും പറയും. ഉച്ചയ്ക്ക് 12 ന് മഹാപ്രസാദ ഊട്ട്,​ വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന,​ നടയടയ്ക്കൽ എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.