മറയൂർ: കാന്തല്ലൂരിലെകോവിൽക്കടവിൽ പാമ്പാറിന് തീരത്തുള്ള കെട്ടിടം വാങ്ങാനെത്തിയ തമിഴ്നാട് സ്വദേശി കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയും ഇപ്പോൾ ചെന്നൈ മധുരവയൽ അനക്സിലെ താമസക്കാരനുമായ ജയമുരുകൻ പി നാടാരാണ് (55) രാത്രി കെട്ടിടത്തിൽ നിന്നും താഴേക്ക് വീണത്. ചെന്നൈയിൽ ട്രാവൽ ഏജൻസിയും ബിസിനസ്സും നടത്തിവരുന്ന ജയമുരുകനും ഭാര്യയും കുട്ടികളും ബന്ധുക്കളും അടങ്ങുന്ന ഏഴംഗ സംഘം പളനിക്ഷേത്ര ദർശനം കഴിഞ്ഞാണ് മറയൂരിലെത്തിയത്. മറയൂരിലെ സുഹൃത്ത് പറഞ്ഞതനുസരിച്ച്‌കോവിൽക്കടവ്- മിഷ്യൻ വയൽറോഡിൽ പാമ്പാറിന്റെ തീരത്തുള്ള മൂവാറ്റുപുഴ സ്വദേശിയുടെ ഇരുനില കെട്ടിടം വാങ്ങാനായെത്തിയത്. കെട്ടിടത്തിന്റെ ഉടമ മൂവാറ്റുപുഴയിൽ ആയതിനാൽ വാങ്ങാനെത്തിയ കെട്ടിടത്തിൽ ഇവർ ബന്ധുക്കളോടൊപ്പം താമസിച്ചു വരുമ്പോഴാണ് അപകടം ഉണ്ടായത്.
വെള്ളിയാഴ്ച്ച രാത്രി കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന ജയമുരുകനെ രാത്രി അരമണിക്കൂറിലേറെ സമയം കാണാതായതോടെ മകൻഫോണിൽ വിളിച്ചപ്പോൾ എടുത്തില്ല. പിന്നീട് തുടരെ വിളിച്ചപ്പോൾ വീടിന്റെ പരിസരത്ത് നിന്നുംഫോൺ റിങ്ങ് ചെയ്യുന്നത്‌കേട്ട് തിരച്ചിൽ നടത്തിയപ്പോഴാണ് കെട്ടിടത്തിന്റെ സമീപത്ത് വീണ് പരിക്കേറ്റ് കിടക്കുന്നത് കണ്ടത്. രാത്രി ഒൻപതി മണിക്കാണ് പരിക്കേറ്റ് കിടക്കുന്ന നിലയിൽ കാണ്ടത്. ഉടൻ തന്നെ മക്കളും ബന്ധുക്കളുംചേർന്ന് മറയൂർ സഹായഗിരി ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി വിദഗ്ത ചികിത്സക്കായി ഉദുമലപേട്ടയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മറയൂർ അഡീഷണൽ എസ് ഐ വി എം മജീദിന്റെനേതൃത്വത്തിൽ പൊലീസ് ഉദുമലപേട്ടയിൽ എത്തി മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കി ഉദുമലപേട്ട ജനറൽ ആശുപത്രിയിൽപോസ്റ്റുമാർട്ടം നടപടികൾക്കായി വിട്ടുനൽകി. പോസ്റ്റുമാർട്ടം നടപടികൾക്ക്‌ശേഷം വിട്ടുനൽകിയ മൃതദേഹം സംസ്‌കാര നടപടികൾക്കായി തൂത്തുകുടിയിലേക്ക് കൊണ്ടുപോയി.
ഭാര്യ: മാലതി , മക്കൾ ശക്തി, നാഗരാജ്, ശരവണ കുമാർ, ധരണി,