കാഞ്ഞാർ: ബസ് നിയന്ത്രണം വിട്ട് ഓട്ടോ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോകളിൽ ഇടിച്ച് രണ്ട്പേർക്ക് പരിക്ക്.ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഹൈറേഞ്ചിൽ നിന്നും തൊടുപുഴയ്ക്ക് വരികയായിരുന്നസ്വകാര്യ ബസാണ് അപകടം ഉണ്ടാക്കിയത്.പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർമാരായ കദളിക്കാട്ടിൽ സിജു, ലബ്ബവീട്ടിൽ നിസ്സാർ എന്നിവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മഴയുള്ള സമയത്ത് റോഡിൽ തെന്നി എതിർദിശയിലുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഓട്ടോകളിലാണ് ബസ് ഇടിച്ചത്.രണ്ട് ഓട്ടോകൾക്ക് കേടുപാടുകൾ സംഭവിച്ചു.കാഞ്ഞാർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.