biju-madhavan
ഓഫീസ് മന്ദിരം ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ നിർവഹിക്കുന്നു

കട്ടപ്പന: എസ്.എൻ.ഡി.പി യോഗം വെള്ളയാംകുടി ശാഖയുടെ പുതിയതായി പണികഴിപ്പിച്ച ഓഫീസ് മന്ദിരം ഉദ്ഘാടനം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠം സ്വാമി ഗുരുപ്രകാശം അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ കെ.പി. രാജൻ, പി.കെ. ജോഷി കട്ടപ്പന നോർത്ത്, സന്തോഷ് ചാളനാട്ട് കട്ടപ്പന, രജീഷ് ടി.ആർ വാഴവര, ടി.എൻ. ഷൈബു, രജനി സന്തോഷ്, ബീന ജെയ്‌മോൻ, പി.ഡി. രവികുമാർ, അജയൻ കുറ്റിയിൽ, സനീഷ് ഒ.എൻ,​ ആതിര റെജി എന്നിവർ സംസാരിച്ചു. ശാഖാ പ്രസിഡന്റ് സുരേഷ് ബാബു സ്വാഗതവും ശാഖാ സെക്രട്ടറി പി.എസ്. രാജീവ് നന്ദിയും പറഞ്ഞു.