തൊടുപുഴ : എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ കേരളകൗമുദിയുടെ സഹകരണത്തോടെ യൂണിയൻ പോഷക സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഗുരുപുഷ്പങ്ങൾ​ - 2019 അവധിക്കാല വ്യക്തിത്വ വികസന ക്യാമ്പ് 18,​ 19 തിയതികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. 18 ന് രാവിലെ രജിസ്ട്രേഷൻ, 9 ന് എസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. തൊടുപുഴ യൂണിയൻ ചെയർമാൻ എ.ബി ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. ഷാജി കല്ലാറയിൽ (അസി. സെക്രട്ടറി,​എസ്.എൻ.ഡി.പി യോഗം ,വൈസ് ചെയർമാൻ,​ തൊടുപുഴ യൂണിയൻ)​ മുഖ്യപ്രഭാഷണം നടത്തും. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് ക്യാമ്പ് വിശദീകരണം നിർവഹിക്കും.തൊടുപുഴ യൂണിയൻ കൺവീനർ ഡോ. കെ.സോമൻ സ്വാഗതം പറയും. ഉച്ചകഴിഞ്ഞ് 1.30 മുതൽ വൈകിട്ട് 4 വരെ പാട്ടുകൂട്ടം. 19 ന് രാവിലെ 9.45 ന് പ്രാർത്ഥന, 10 മുതൽ 12 വരെ ക്ളാസ് നാട്ടറിവ് (സി.ഡി ബാബു ചങ്ങനാശ്ശേരി), 1.30 മുതൽ 3.30 വരെ ക്ളാസ് ലൈഫ് ഈസ് ബ്യൂട്ടിഫുൾ (അഭിലാഷ് ജോസഫ്), 3.30 മുതൽ ക്യാമ്പ് അവലോകനം നടക്കും. വൈകിട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനം യൂണിയൻ ചെയർമാൻ എ.ബി ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി ഷാജി കല്ലാറയിൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ ഡോ. കെ.സോമൻ സർട്ടിഫിക്കറ്റ് വിതരണം നിർവഹിക്കും. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് ആശംസകൾ അർപ്പിച്ച് സംസാരിക്കും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ, സെക്രട്ടറി മൃദുല വിശ്വംഭരൻ, ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി, ശ്രീനാരായണ എംപ്ളോയിസ് ഫോറം സെക്രട്ടറി അജിമോൻ.സി.കെ, സൈബർ സേന സെക്രട്ടറി സതീഷ്.ഇ.കെ, യൂത്ത് മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് അരുൺ ടി.ആർ, വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് പ്രെമി രാജീവ്, ദേവസ്വം കമ്മിറ്റിയംഗം കെ.കെ രവീന്ദ്രൻ, ദേവസ്വം കമ്മിറ്റി അംഗങ്ങളായ കെ.കെ രവീന്ദ്രൻ, അശോക് കുമാർ എന്നിവർ പ്രസംഗിക്കും. യോഗം ഡയറക്ടർ ജയേഷ്.വി സ്വാഗതവും യൂത്ത് മൂവ്മെന്റ് യൂണിയൻസെക്രട്ടറി ശരത് കുണിഞ്ഞി നന്ദിയും പറയും. 10 നും 24 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ : 04862​​-222432, 9961303676.