തൊടുപുഴ: ഏഴല്ലൂർ ശ്രീ നരസിംഹസ്വാമി ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവം 16, 17 തിയതികളിൽ നടക്കും. ആമല്ലൂർ കാവനാട്ട്മന വാസുദേവൻ നമ്പൂതിരിപ്പാടുംക്ഷേത്രം മേൽശാന്തി അനീഷ് നമ്പൂതിരിയും മുഖ്യകാർമ്മികത്വം വഹിക്കും.
16 ന് രാവിലെ പതിനൊന്നിന് സ്വാമി അയ്യപ്പദാസിന്റെ പ്രഭാഷണം. 12.30 ന് പ്രസാദമൂട്ട്.വൈകിട്ട് 5.30 ന് താലപ്പൊലിഘോഷയാത്ര. ഏഴല്ലൂർ കല്ലോലി ജംഗ്ഷനിൽ നിന്നും ചെറുതോട്ടിൻകര പാലത്തിങ്കലിൽനിന്നും ആരംഭിക്കുന്ന ഘോഷയാത്രകൾ അമ്പലം ജംഗ്ഷനിൽ എത്തി അവിടെനിന്നും ഒരുമിച്ച് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്നു. രാത്രി 8.30 ന് ബാലെ. ചങ്ങനാശേരി ജയകേരളയുടെ ഭക്തപ്രഹ്ളാദൻ.
17 ന് രാവിലെ പതിനൊന്നിന് മായാ സജീവിന്റെ പ്രഭാഷണം. വൈകിട്ട് 6.40 ന് പാനകദീപം തെളിക്കൽ. പാനക സമർപ്പണം. രാത്രി 8 ന് സ്റ്റാർ സിംഗർ ഫെയിം അഭിലാഷും ആൻമേരിയും നയിക്കുന്ന ഗാനമേള.