മുട്ടം: ഇടുക്കി ജില്ലാ റൈഫിള്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ സമ്മര്‍ ഷൂട്ടിംഗ്‌ കോച്ചിംഗ്‌ ക്യാമ്പ്‌ ആരംഭിച്ചു. ജില്ലാ ലീഗല്‍ സര്‍വ്വീസ്‌ അതോറിറ്റി ചെയര്‍മാന്‍ സബ്‌ ജഡ്‌ജ്‌ ദിനേശ്‌ എം പിള്ള ക്യാമ്പിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. മുട്ടം ഷൂട്ടിംഗ്‌ റേയ്‌ഞ്ചിലാണ്‌ ക്യാമ്പ്‌ നടക്കുന്നത്‌. സെക്രട്ടറി പ്രൊഫ. ഡോ. വി.സി. ജെയിംസ്‌ അദ്ധ്യക്ഷത വഹിച്ചു. റൈഫിള്‍ ക്ലബ്ബ്‌ എക്‌സിക്യൂട്ടീവ്‌ മെമ്പര്‍ ഹെജി പി ചെറിയാന്‍, ലിറ്റോ പി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. 12 വയസ്സു മുതലുള്ള കുട്ടികള്‍ക്കാണ്‌ പരിശീലനം. 22-ന്‌ ക്യാമ്പ്‌ സമാപിക്കും.