അടിമാലി : കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ അടിമാലിക്ക് സമീപം എട്ടുമുറിയിൽ ഓട്ടോ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. പഴംമ്പള്ളിച്ചാൽ തോട്ടപ്പുറത്ത് നിർമ്മൽ ബിജു, ചാലിയത്ത് ഷാജി (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. മൂന്നാർ സന്ദർശനത്തിന് ശേഷം എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിന് പിന്നോട്ടെടുത്തപ്പോഴാണ് ഓട്ടോ അപകടത്തിൽപെട്ടത് നിർമ്മൽ ബിജുവിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലും ഷാജിയെ അടിമാലി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.