അടിമാലി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ അടിമാലി പഞ്ചായത്ത് പ്രസിഡന്റുമായ ചെങ്ങാങ്കൽ സി.എൻ. സോമരാജൻ(73) നിര്യതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.
കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗം, അടിമാലി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് , ഡി.സി.സി.ജനറൽ സെക്രട്ടറി, ഡി. ഐ. സി ജില്ലാ പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അടിമാലിയുടെ വികസനത്തിന് മുഖ്യപങ്ക് വഹിച്ചിട്ടുള്ള സോമരാജൻ മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ ഏറെ വിശ്വസ്ഥനായ അനുയായിയായിരുന്നു. പരേതരായ ചെങ്ങാങ്കൽ സി.കെ. നാരായണന്റെയും ദേവയാനിയുടെയുംമകനാണ്.
ഭാര്യ ഗീത ഇലഞ്ഞി,നിരവത്ത് കുടുംബാംഗമാണ്.മക്കൾ ഡോ.ബിജു (ലൂർദ് ദന്താശുപത്രി,കുമളി), പ്രീതി, അഡ്വ.പ്രദീപ്
മരുമക്കൾ ,റീനു, രമ്യ, പ്രകാശ് പറക്കാട്ട്.
രാവിലെ 11 മുതൽ 1 വരെ അടിമാലി ഗ്രാമപഞ്ചായത്ത് ഹാളിൽ മൃതദേഹം പൊതു ദർശനത്തിനു വച്ചു.മന്ത്രി എം.എം. മണി, എസ്.രാജേന്ദ്രൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റെ് ഇബ്രാഹിംകുട്ടി കല്ലാർ സി.പി.എം.ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ,യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് തുടങ്ങി സാമൂഹിക രാഷ്ട്രിയ രംഗത്തെ ഒട്ടേറെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.