അടിമാലി: ജനാധിപത്യ പ്രക്രിയയെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ,കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച ജില്ലാതല ബാലപാർലമെന്റ് സമാപിച്ചു. അടിമാലി ജന്ന റസിഡൻസിയിൽ ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്ത ദ്വിദിന പരിപാടിയിൽ, ജില്ലകളിലെ വിവിധ ബാലസഭകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുത്തു. രണ്ടാം ദിനത്തിൽ കുട്ടികളുടെ പ്രസിഡന്റിനേയും പ്രധാനമന്ത്രിയേയും സ്പീക്കറേയും മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനേയും തിരഞ്ഞെടുത്തു. ജനകീയ പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിക്കുന്നതിനും ചർച്ചകളിൽ പങ്കെടുക്കുന്നതിനും കുഞ്ഞു ജനപ്രതിനിധികൾ മികവ് കാട്ടി.
കുടുംബശ്രീ ജില്ലാമിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ബിപിൻ കെ.വി, ബ്ലോക്ക് കോഓർഡിനേറ്റർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.