അടിമാലി: സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിൽപ്പെടുത്തി ദേവികുളം താലൂക്ക് സഹകരണ കാർഷിക വികസന ബാങ്കിന്റെ മേൽനോട്ടത്തിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനം 20ന് വൈകിട്ട് മൂന്നിന് ഇരുമ്പുപാലത്ത് മന്ത്രി എം.എം. മണി നിർവഹിക്കുമെന്ന് പ്രസിഡന്റ് എം.എൻ. മോഹനൻ അറിയിച്ചു. എസ്. രാജേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും. മഹാപ്രളയത്തിൽ തകർന്ന ആറ് വീടുകളാണ് ബാങ്കിന്റെ മേൽ നോട്ടത്തിൽ നിർമ്മിക്കുന്നത്. ഇതിൽ മൂന്ന് വീടുകൾ നിർമ്മാണം പൂർത്തിയായി. അഞ്ച് ലക്ഷമാണ് നിർമ്മാണ ചിലവ്. പടിക്കപ്പ് മോളേക്കുടി പൊന്നമ്മ ബാലകൃഷ്ണൻ, പന്ത്രണ്ടാംമൈൽ പെരുമ്പിള്ളിക്കാട്ടിൽ ജിജി ബിജു, കുന്നത്ത് സഹദേവൻ എന്നിവർക്കാണ് ചടങ്ങിൽ താക്കോൽ നൽകുന്നത്. വൈസ് പ്രസിഡന്റ് വിനു സ്‌കറിയ, പി.പി. സാബു, സെക്രട്ടറി കെ.എം. പ്രകാശൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.