മുട്ടം: കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. കുടയത്തൂർ ഉണ്ണേച്ചുപറമ്പിൽ സലിം (58), ഭാര്യ ഹസീന സലിം (54), മകൾ മുംതാസ് (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.45ന് മ്രാല കവലയ്ക്ക് സമീപമായിരുന്നു അപകടം. തൊടുപുഴയിലെ ബന്ധുവീട്ടിൽ പോയതിനു ശേഷം കുടയത്തൂരിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന സലിം ഉറങ്ങി പോയതാണ് അപകട കാരണമെന്ന് കരുതുന്നു. നിയന്ത്രണം വിട്ട കാർ 10 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.