തൊടുപുഴ: അർബൻ ബാങ്ക് ഹാൾ ആഡിറ്റോറിയത്തിൽ നടന്ന കേരള മൺപാത്ര നിർമ്മാണ സമുദായ സഭ (കെ.എം.എസ്.എസ്) ജില്ലാ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് സുജിത് സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.വി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രാജേഷ് എ.എസ് സ്വാഗതം ആശംസിച്ചു. പി.ജെ. ജോസഫ് എം.എൽ.എ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു. വനിതാ വേദി സംസ്ഥാന പ്രസിഡന്റ് പ്രൊഫസർ രാജമ്മ പത്മനാഭൻ ജില്ലാ വനിതാ വേദി കമ്മറ്റിയുടെയും, സനൽകുമാർ തിരുവനന്തപുരം യുവജനവേദി ജില്ലാ ഘടകത്തിന്റെയും രൂപീകരണം നടത്തി. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ എ.ജി.​ ഉണ്ണികൃഷ്ണൻ, ടി.കെ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.