തൊടുപുഴ: അഖിലേന്ത്യ അവാർഡീ ടീച്ചേഴ്‌സ് ഫെഡറേഷൻ രജത ജൂബിലിയും പുരസ്‌കാര സമർപ്പണവും 25ന് പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് എൻജിനിയറിംഗ് കോളേജ് ആഡിറ്റോറിയത്തിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ചേരുന്ന സമ്മേളനം റോഷി അഗസ്റ്റിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. എം.ജി. സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ പുരസ്‌കാര സമർപ്പണം നിർവഹിക്കും. പ്രൊഫ. ഡോ. മുരളീധരൻപിള്ള (ആയുർവേദ കർമ്മ ശ്രേഷ്ഠ), ടി.വി. നാരായണവർമ്മ (ആചാര്യോത്തംസ), ഡോ. ആർ. ഭദ്രൻപിള്ള, ലീലാമ്മ ജെയിംസ് നന്ദളം (സാഹിത്യപ്രതിഭ), എൻ. ബാഹുലേയൻ, ഫാ. ജോസ് ഏഴാനിക്കാട്ട് (സേവാ നിരത), ടി.പി. ഗോപാലകൃഷ്ണ കുറുപ്പ് (നാടൻ കലാശ്രേഷ്ഠ), എം. ശ്രീനിവാസൻ (ഭരണ നിപുണ), മോഹൻ ചാവറ (ജീവന ശ്രേഷ്ഠ), കെ.പി. കണ്ണൻമാസ്റ്റർ (നാടകാചാര്യ), ചങ്ങങ്കരി സ്വാമിദാസ് (നാട്യകുലപതി) എന്നിവർ പുരസ്‌കാരങ്ങൾ സ്വീകരിക്കും. ഫെഡറേഷൻ പ്രസിഡന്റ് കോന്നിയൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. സ്മരണിക പ്രകാശനം പ്രൊഫ. മരിയ ജോസഫ് സേവ്യർ നിർവഹിക്കും. വൈസ് പ്രസിഡന്റ് മാത്യു അഗസ്റ്റിൻ, മോൺ. ജോസഫ് മലേപ്പറമ്പിൽ, പി.കെ. സുധാകരൻപിള്ള, അജിത്കുമാർ ബി പിള്ള, വി.എൻ. സദാശിവൻപിള്ള, ഭദ്രൻ എസ്. ഞാറക്കാട്ട്, പി.എ. ജോർജ് എന്നിവർ പ്രസംഗിക്കും.