തൊടുപുഴ : തൊടുപുഴ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ ഹ്യൂമൻ റിസോഴ്സസ് സെന്ററിന്റെ നേതൃത്വത്തിൽ 25ന് രാവിലെ 9.30 മുതൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നു. പ്രശസ്ത കരിയർഗുരു ബാബു പള്ളിപ്പാട്ട് (മഹാത്മാഗാന്ധിയൂണിവേഴ്സിറ്റി) ക്ലാസിന് നേതൃത്വം നൽകും. ക്ലാസിൽ പങ്കെടുക്കുവാൻ താത്പര്യം ഉള്ളവർ എൻ.എസ്.എസ്.താലൂക്ക് യൂണിയൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ -04862- 222125.

പിതൃവേദി നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ്

തൊടുപുഴ: തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളി പിതൃവേദി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 25ന് വൈകിട്ട് 4.30 മുതൽ 7 വരെ പാരീഷ് ഹാളിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ഡോ. ജയിംസ് മണിത്തോട്ടം ആരോഗ്യബോധവത്കരണ ക്ലാസിനും നാലു ഡോക്ടർമാരുടെ ടീം മെഡിക്കൽ ക്യാമ്പിനും നേതൃത്വം നൽകും. ബ്ലഡ് ഷുഗർ, ബി.പി, കൊളസ്‌ട്രോൾ എന്നിവ സൗജന്യനിരക്കിൽ പരിശോധിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മഴക്കാല രോഗങ്ങൾക്കുള്ള പ്രതിരോധമരുന്നു വിതരണവും നടക്കും. ഫാ. ജോസഫ് മക്കോളിൽ ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പിൽ പിതൃവേദി യൂണിറ്റ് പ്രസിഡന്റ് പ്രൊഫ. ജോസ് എബ്രാഹം, സെക്രട്ടറി സിബിച്ചൻ ആന്റണി എന്നിവർ പ്രസംഗിക്കും.

ജോസ് ജേക്കബ് അനുസ്മരണം 24ന്

തൊടുപുഴ: കഴിഞ്ഞ ഏപ്രിൽ 30 ന് നിര്യാതനായ ജോസ് ജേക്കബിന്റെ അനുസ്മരണം 24ന് പുറപ്പുഴ സെന്റ് ആന്റണീസ് ആശ്രമത്തിൽ നടക്കും. വിവിധ സർവ്വീസ് മേഖലകളിൽ നിന്നും വിരമിച്ചവർ അംഗങ്ങളായുള്ള മരിയൻ ഫ്രറ്റേണിറ്റി പ്രയർ ഗ്രൂപ്പിന്റെ പ്രസിഡന്റും കെ.എസ്.എസ്.പി.എ ജില്ലാ ട്രഷററുമായ ജോസ് ജേക്കബിന്റെ അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് രാവിലെ 9.30ന് പുറപ്പുഴ ആശ്രമത്തിൽ നടക്കുന്ന വിശുദ്ധ കുർബ്ബാനയ്ക്കും ഒപ്പീസിനും ഫാ. സോമി പാണങ്കാട്ട് നേതൃത്വം നല്കും. തുടർന്ന് അനുസ്മരണ യോഗവും സ്‌നേഹവിരുന്നും നടത്തുന്നതാണെന്ന് മരിയൻ ഫ്രറ്റേണിറ്റി സെക്രട്ടറി എം.ജെ. ജോസഫ് അറിയിച്ചു.