അരിക്കുഴ : ഉദയാ വൈ.എം.എ ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ പുതിയ മന്ദിരത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം 26 ന് വൈകിട്ട് 4 ന് നടക്കും. പുതിയ ലൈബ്രറി മന്ദിരത്തിന്റെ ഉദ്ഘാടനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി ഉണ്ണികൃഷ്ണൻ നിർവഹിക്കും. ഓഡിറ്റോറിയം ഉദ്ഘാടനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടിവ് കമ്മിറ്റി മെമ്പർ കെ.എം ബാബു നിർവഹിക്കും. ലൈബ്രറി കൗൺസിൽ ഇടുക്കി ജില്ലാ സെക്രട്ടറി ഇ.ജി സത്യൻ,​ തൊടുപുഴ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ്,​ മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോൺ തുടങ്ങിയവർ സംസാരിക്കും. യോഗത്തിൽ ലൈബ്രറിയുടെ മുൻകാല പ്രവർത്തകരെ ആദരിക്കലും​ എസ്.എസ്.എൽ.സി,​ പ്ളസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ളസ് കിട്ടിയ കുട്ടികളെ അനുമോദിക്കൽ എന്നിവ നടക്കും. ഗാനമേള,​ സിനിമാറ്റിക്സ് ഡാൻസ്,​ കാവ്യാലാപനം,​ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ടെന്ന്.ലൈബ്രറി പ്രസിഡന്റ് എം.എ അരവിന്ദാക്ഷൻ,​ സെക്രട്ടറി അനിൽ.എം.കെ എന്നിവർ അറിയിച്ചു. 1956 ൽ അരിക്കുഴയിൽ സ്ഥാപിതമായി. പൂവത്തുകുന്നേൽ പി.ജി.ജ്ഞാനപ്രകാശ് സൗജന്യമായി നൽകിയ സ്ഥലത്താണ് പുതിയ ലൈബ്രറി മന്ദിരം നിർമ്മിച്ചിരിക്കുന്നത്. നൂറുപേർക്ക് ഇരിക്കാൻ കഴിയുന്ന രണ്ട് മിനി ഓഡിറ്റോറിയം ഉൾപ്പെടെ മികച്ച സൗകര്യത്തോടെയാണ് ലൈബ്രറി മന്ദിരം നിർമ്മിച്ചിരിക്കുന്നത്.

ക്വിസ് മത്സരം 24 ന്

ഉദ്ഘാടനത്തോടനുബന്ധിച്ച് ഉദയാ ലൈബ്രറി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. അഞ്ചാം ക്ളാസ് മുതൽ പ്ളസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസില്ല്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് പ്രൈസ് നൽകും. കേരളത്തിന്റെ ചരിത്രവും പൊതുവിജ്ഞാനവും ആസ്പദമാക്കിയാണ് ക്വിസ് സംഘടിപ്പിച്ചിരിക്കുന്നത്. ഒരു ഗ്രൂപ്പിൽ രണ്ട് പേർക്ക് വീതം പങ്കെടുക്കാം. വിഷ്ണു സോമരാജൻ ക്വിസ് നയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9567446490