വെള്ളിയാമറ്റം:മരത്തിന്റെ മറവിലിരുന്ന് യുവതിയെ കടന്ന് പിടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.വെള്ളിയാമറ്റം മേത്തൊട്ടി കോമക്കൽ പുഷ്ക്കർ (36) ആണ് പിടിയലായത് വടക്കനാറിന് സമീപത്ത് മരത്തിന്റെ മറവിൽ ഒളിഞ്ഞിരുന്ന പുഷ്ക്കർ അതു വഴി വന്ന യുവതിയെ കയറിപിടിക്കുകയായിരുന്നു. യുവതി ശക്തമായി എതിർത്തതിനെ തുടർന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു. യുവതിയുടെ പരാതിയെ തുടർന്ന് കാഞ്ഞാർ സി.ഐ ഷിന്റോ പി.കുര്യൻ, എസ്.ഐ ജോൺ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് അന്വേഷണം നടത്തി വരുകയായിരുന്നു. നാളിയാനിയിൽ വെച്ച് പൊലീസിനെ കണ്ട് ഓടിയ ഇയാളെ സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ് സത്താർ, കെ.കെ ബിജുമോൻ എന്നിവർ ഓടിച്ചാണ് പിടി കൂടിയത്. മുമ്പ് ഒരു യുവതിയെ കയറി പിടിച്ച കേസിലും ഇയാൾ പ്രതിയാണ്‌. ഇയാളുടെ സ്വഭാവദൂഷ്യം മൂലം ഭാര്യ ഉപേക്ഷിച്ച് പോയിരുന്നു.